എറണാകുളം: കോതമംഗലത്ത് വൻ ലഹരി മരുന്ന് വേട്ട.100 കുപ്പി ബ്രൗൺ ഷുഗറുമായി അസം സ്വദേശിയെ എക്സൈസ് പിടികൂടി. അസം നാഘോൻ സ്വദേശി മുബാറക് ആണ് പിടിയിലായത്.
ഇന്നലെ അർദ്ധരാത്രി കോതമംഗലം തങ്കളം ഭാഗത്ത് നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. രാത്രി കാലങ്ങളിൽ ടൗൺ കേന്ദ്രികരിച്ച് കഞ്ചാവ്, ബ്രൗൺ ഷുഗർ, എംഡിഎംഎ തുടങ്ങിയ മയക്ക് മരുന്നുകളുടെ വില്‍പ്പനയും വിതരണവും ഈ പ്രദേശത്ത് വ്യാപകമായിരുന്നു.
Read Also : എറണാകുളത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിതെറിച്ച സംഭവം; 4 കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്പെൻഷൻ
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ റെയ്ഡിലാണ് മുബാറക് പിടിയിലായത്. ബൈക്കില്‍ രഹസ്യ അറയുണ്ടാക്കിയാണ് മുബാറക്ക് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ബൈക്കും എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മുബാറക് പ്രധാനമായും ബ്രൗൺ ഷുഗര്‍ വില്‍പ്പന നടത്തിയിരുന്നത്. മുബാറകിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ ആണ് എക്സൈസ് കേസെടുത്തത്. പത്ത് വര്‍ഷം കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments