തിരുവനന്തപുരം: സോളാർ പീഡനകേസിൽ അടൂർ പ്രകാശ് എം പിയ്ക്ക് സിബിഐയുടെ ക്ലീൻചിറ്റ്. സത്യവും നീതിയും ജയിച്ചുവെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. തനിക്കെതിരെ നടന്നത് രാഷ്ട്രീയ പക പോക്കലെന്ന് തെളിഞ്ഞു. ആരോപണം മാനസികമായി പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വെച്ച് മന്ത്രിയായിരിക്കെ അടൂർ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു യുവതി നൽകിയ പരാതി.
ആരോപണങ്ങൾക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സി ബി ഐ വിലയിരുത്തൽ. ബംഗളൂരുവിൽ അടൂർ പ്രകാശ് റൂമെടുക്കുകയോ ടിക്കറ്റ് അയച്ച് കൊടുക്കുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും ഇല്ല. അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങൾ ചേർത്ത് കെട്ടിച്ചമച്ച പരാതിയാണിതെന്നാണ് സിബിഐ വ്യക്തമാക്കുന്നതെന്നാണ് റിപ്പോർട്ട്.
Post Your Comments