
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ശരീരത്തിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണ്ണമാണ് പിടികൂടിയത്. നാല് ക്യാപ്സ്യൂളുകളുടെ രൂപത്തിലായിരുന്നു ശരീരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു വെച്ചത്.
കുവൈത്തിൽ നിന്നുമെത്തിയ കൊടുവള്ളി സ്വദേശി ജാംസുദീന്റെ ശരീരത്തിൽ നിന്നും 1064 ഗ്രാം സ്വർണ്ണവും ദുബായിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി ശിഹാബിന്റെ ശരീരത്തിൽ നിന്നും 1155 ഗ്രാം സ്വർണ്ണവുമാണ് പിടികൂടിയത്. 94 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് ഇരുവരിൽ നിന്നും പിടിച്ചെടുത്തത്
Post Your Comments