KeralaLatest NewsNews

ആർഎസ്എസ്-ബിജെപി തൊഴുത്തിലേക്ക് കേരളത്തിലെ കോൺഗ്രസുകാരെ കൊണ്ടുപോയി കെട്ടാനാണ് കെ സുധാകരന്റെ ശ്രമം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: ആർഎസ്എസ്-ബിജെപി തൊഴുത്തിലേക്ക് കേരളത്തിലെ കോൺഗ്രസുകാരെ കൊണ്ടുപോയി കെട്ടാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തുടർച്ചയായി ആർഎസ്എസിനെ അനുകൂലിച്ച് സംസാരിക്കുന്നതും പിന്നീട്, നാക്കുപിഴയെന്ന് പറയുന്നതും ബോധപൂർവമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണംകഴിച്ചു, ചോദ്യംചെയ്തതോടെ മണ്ഡപത്തില്‍ കൂട്ടത്തല്ല്, വധുവിന്റെ അച്ഛന്റെ തലയ്ക്കടിച്ചു

ആർഎസ്എസ് പ്രീണന നയത്തിന്റെ ഭാഗമാണിത്. ഹൈക്കമാൻഡും നാക്കുപിഴയെന്നു പറഞ്ഞ് സുധാകരനെ ന്യായീകരിക്കുകയാണ്. മതവർഗീയതക്കെതിരെ ശശി തരൂർ ശരിയായ ദിശാബബോധത്തോടെ വന്നപ്പോൾ അതിനെയും പാരവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ഇന്ന് പഴയ കോൺഗ്രസല്ല. മലയാള മനോരമക്കും മാതൃഭൂമിക്കും കോൺഗ്രസിനെ പൂർണമായി പിന്തുണയ്ക്കാനാകുന്നില്ല. മുസ്ലിംലീഗിനും ആർഎസ്പിക്കും സിപി ജോണിനും എല്ലാക്കാര്യത്തിലും കോൺഗ്രസിനൊപ്പം നിൽക്കാനാകുന്നില്ല. ഗവർണറുടെ നിലപാടിനോടും യുഡിഎഫ് ഘടകകക്ഷികൾക്ക് വ്യത്യസ്ത അഭിപ്രായമാണ്. രാഷ്ട്രീയമായി യുഡിഎഫ് ശിഥിലമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏക സിവിൽ കോഡ് ഉയർത്തി ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ഹിന്ദുരാഷ്ട്ര മുദ്രാവാക്യം വീണ്ടും ഉയർത്തുകയാണ്. ഫാസിസത്തിലേക്ക് രാജ്യം നീങ്ങണോ, ജനാധിപത്യം പുലരണോ എന്ന് ചിന്തിക്കേണ്ട സന്ദർഭമാണിത്. ഓരോ സംസ്ഥാനത്തും ബിജെപിവിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെട്ടാൽ ബിജെപിയെ തടയാനാകും. ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് സാധിക്കില്ല. കോൺഗ്രസായി ജയിക്കുന്നവർ ബിജെപിയായി മാറുന്നതാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഉന്നത വിദ്യാഭ്യാസ മേഖലയിൽ 100 കോടിയിലധികം ഖജനാവിന് നഷ്ടം വരുത്തിയ ജോലി തട്ടിപ്പ്, വിവരങ്ങൾ ഗവർണർക്ക് കൈമാറി- സന്ദീപ്

shortlink

Related Articles

Post Your Comments

Related Articles


Back to top button