ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് സര്‍വീസ് സംസ്ഥാനത്തും ആരംഭിക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിളിച്ച ധനമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി കെഎന്‍ ബാലഗോപാല്‍ ഇതടക്കം കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു. കേരളത്തിന്റെ അകത്തേക്കും പുറത്തേക്കും നിരവധി റെയില്‍ യാത്രക്കാര്‍ ഉള്ളതിനാല്‍ വന്ദേഭാരത് പദ്ധതിപ്രകാരം തീവണ്ടികള്‍ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് കൂടുതല്‍ തീവണ്ടി സര്‍വീസുകള്‍ വേണം. സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു. കോവിഡ് മൂലം ആഗോള തലത്തില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരരവും സ്വയംഭരണാവകാശവും നല്‍കണം. വായ്പാ പരിധി ഉയര്‍ത്തുന്നതിന്റെ ആവശ്യകതയും മന്ത്രി കേന്ദ്രത്തിന് മുൻപാകെ വിശദമാക്കി.
Post Your Comments