Latest NewsNewsIndia

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് അധിക സുരക്ഷ വേണം: കേദ്രി മഞ്ജുനാഥ ക്ഷേത്രം അധികൃതര്‍

ബംഗളൂരു: മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രത്തിന് ഭീകരാക്രമണ ഭീഷണി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രത്തിന് അധിക സുരക്ഷ വേണമെന്ന ആവശ്യവുമായി മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രം അധികൃതര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജയമ്മ കേദ്രി പോലീസിനെ സമീപിച്ചു. ക്ഷേത്രത്തില്‍ ആക്രമണം നടത്താന്‍ ആസൂത്രണം നടത്തിയ ഭീകര സംഘടനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ പോലീസിനോട് ആവശ്യപ്പെട്ടു.

അടുത്തിടെ മംഗളൂരുവിലുണ്ടായ ഓട്ടോ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ഇസ്ലാമിക് റെസിസ്റ്റന്റ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. അപ്പോഴാണ് മഞ്ജുനാഥ ക്ഷേത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് സംഘടന വ്യക്തമാക്കിയത്. ഇതോടെ ക്ഷേത്രം അധികൃതര്‍ ആശങ്കയിലാകുകയായിരുന്നു.<

ദിനം പ്രതി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നതെന്ന് ജയമ്മ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അതിനാല്‍ ഈ ഭീഷണി ഗൗരവത്തോടെ കാണണം. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്രത്തിന് അധിക സുരക്ഷ ഏര്‍പ്പെടുത്തണം. ഭീകര സംഘടനയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button