KeralaLatest NewsNews

ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത പുതു തലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യം: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: രാജ്യത്തിന്റെ നിലനിൽപ്പിന് ആധാരമായ ഭരണഘടനയുടെ അന്തസത്ത പുതുതലമുറയിലേക്ക് കൈമാറുന്നതിന് കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

Read Also: ഫുട്‌ബോൾ ‘ധൂര്‍ത്ത്’ അന്യായവും ആത്മീയതയുടെ പേരില്‍ നടക്കുന്ന ‘ധൂര്‍ത്ത്’ ന്യായവുമാകുന്നതിലെ യുക്തി ദുരൂഹം

ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന നീതിയുക്തമായ ഭരണ സംഹിതയാണ് ഭരണഘടന. ഏത് പ്രതികൂല സാഹചര്യത്തിലും മതിനിരപേക്ഷ, സോഷ്യലിസ്റ്റ് രാജ്യമായി ഇന്ത്യയെ നിലനിർത്തുന്നതിന് ഭരണഘടനയ്ക്കുള്ള പങ്ക് മഹത്തരമാണെന്നും അദ്ദേഹം അറിയിച്ചു.

ഭരണഘടനാ തത്വങ്ങളെ ബലഹീനമാക്കാൻ ശ്രമിക്കുന്ന ശക്തികളെ മുന്നോട്ട് നയിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകരുത്. ഭരണഘടനയുടെ ചിറകരിയാനുള്ള ശ്രമങ്ങളെ ചെറുത്ത് നിൽക്കാൻ സമൂഹത്തിന് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയവയെക്കുറിച്ച് പുതു തലമുറയ്ക്ക് അവബോധം പകരാൻ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ശ്രമങ്ങൾ എടുത്തുപറയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

പരിപാടിയിൽ എളമരം കരീം എംപി അധ്യക്ഷനായി. മുൻ ലോക്‌സഭ സെക്രട്ടറി ജനറൽ പിഡിറ്റി ആചാരി മുഖ്യാഥിതിയായി. പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ബവീഷ് യു സി, മുതിർന്ന മാധ്യമ പ്രവർത്തകനും ബോർഡ് ഓഫ് ഗവർണെഴ്‌സ്, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗവുമായ എസ് ആർ ശക്തിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Read Also: രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ഒരു കോടിയുടെ സ്വർണ്ണം : നെടുമ്പാശ്ശേരിയിൽ രണ്ടുപേർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button