
ചങ്ങനാശ്ശേരി: അമ്പലങ്ങളുടെയും പള്ളികളുടെയും കാണിക്കവഞ്ചികളിൽ നിന്നും പണം അപഹരിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. തിരുവല്ല കുറ്റപ്പുഴ മംഗലശ്ശേരി കടവ് കോളനിയിൽ മണിയനാണ് (55) പൊലീസ് പിടിയിലായത്.
Read Also : തലയിലും കഴുത്തിലും ബാധിക്കുന്ന കാന്‍സറിന് പുതിയ ചികിത്സാ രീതിയുമായി ഡോക്ടര്‍മാര്‍
കഴിഞ്ഞദിവസം രാത്രി ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്നാണ് പിടികൂടിയത്.
എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ രവീന്ദ്രൻ ആചാരി, ആനന്ദക്കുട്ടൻ, സി.പി.ഒമാരായ തോമസ് സ്റ്റാൻലി, അജേഷ് കുമാർ, കുര്യാക്കോസ് എബ്രഹാം, തോമസ് രാജു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments