പ്രമേഹം നമുക്കറിയാം ജീവിതശൈലീരോഗങ്ങളുടെ ഗണത്തിലാണ് പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹരോഗത്തിന്റെ പ്രാധാന്യം ഇന്ന് ഏവരും മനസിലാക്കുന്നുണ്ട്. പ്രമേഹം സൃഷ്ടിക്കുന്ന ആനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ അവ ജീവന് നേരെ പോലും ഉയര്‍ത്തുന്ന വെല്ലുവിളികളെല്ലാം ഇന്ന് മിക്കവര്‍ക്കും അറിയാം.
പ്രമേഹം വന്നുകഴിഞ്ഞാല്‍ ഭൂരിഭാഗം കേസിലും അത് പിന്നീട് ഭേദപ്പെടുത്താൻ സാധിക്കില്ല. നിയന്ത്രിച്ച് മുന്നോട്ട് പോവുക എന്ന വഴി മാത്രമേ മുന്നിലുണ്ടാകൂ. അതുകൊണ്ട് തന്നെ പ്രമേഹം പിടിപെടാതിരിക്കാൻ നേരത്തെ ശ്രദ്ധിക്കുന്നത് ഉചിതമാണ്.
പാരമ്പര്യമായി പ്രമേഹമുണ്ടാകാം. എന്നാല്‍ ഇതിനെക്കാളെല്ലാം ഭക്ഷണം അടക്കമുള്ള ശീലങ്ങളാണ് അധികപേരെയും പ്രമേഹത്തിലേക്ക് എത്തിക്കുന്നത്. ഇത്തരത്തില്‍ പ്രമേഹത്തിലെത്താതിരിക്കാൻ നിങ്ങള്‍ക്ക് ചെയ്യാവുന്ന ആറ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
രക്തത്തിലെ ഗ്ലൂക്കോസ് നില ഉയര്‍ത്തുന്നതിന് കാര്‍ബോഹൈഡ്രേറ്റ് വലിയ രീതിയില്‍ കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ കാര്‍ബോഹൈഡ്രേറ്റ് ആദ്യം മുതലേ നിയന്ത്രിക്കുന്നതാണ് നല്ലത്. നമ്മള് നിത്യവും കഴിക്കുന്ന ചോറ്, ഗോതമ്പ് ഭക്ഷണങ്ങള്‍ എന്നിവയടക്കം പല ഭക്ഷണങ്ങളിലും കാര്‍ബോഹൈഡ്രേറ്റ് കാര്യമായി അടങ്ങിയിരിക്കുന്നു.
മൈദ, പഞ്ചസാര, സെറില്‍, ശര്‍ക്കര, ചില പഴങ്ങള്‍ എന്നിങ്ങനെ കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങള്‍ നിരവധിയാണ്. ഇവയെല്ലാം തന്നെ തിരിച്ചറിഞ്ഞ് ദിവസവും നിയന്ത്രണവിധേയമായി കഴിക്കാൻ സാധിക്കണം. പഞ്ചസാര, തേൻ, ശര്‍ക്കര എന്നിവയെല്ലാം നല്ലതോതില്‍ കുറയ്ക്കുക. ഒരു ദിവസത്തില്‍ തന്നെ ധാരാളം ഫ്രൂട്ട്സ് കഴിക്കുന്നതും ഒഴിവാക്കുക. നിങ്ങള്‍ കായികമായി എത്ര അധ്വാനിക്കുന്നുണ്ട് എന്നതുകൂടി ഇക്കാര്യങ്ങളില്‍ പരിഗണിക്കണം.
Post Your Comments