മംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരീഖിന്റെ മൊബൈൽ ഫോണിൽ നിന്ന് ബോംബ് നിർമ്മാണ വീഡിയോയ്‌ക്കൊപ്പം ഇസ്ലാമിക പ്രഭാഷകൻ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണ വീഡിയോയും പോലീസ് കണ്ടെത്തി.
കന്നഡ, സാംസ്കാരിക വകുപ്പ് മന്ത്രി വി സുനിൽ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശദ അന്വേഷണത്തിനായി സ്‌ഫോടനക്കേസ് സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയെന്നും ഷാരിഖിനെക്കുറിച്ച് പോലീസ് ശേഖരിച്ച മുഴുവൻ വിവരങ്ങളും എൻഐഎയെ ഏൽപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് ഗൂഡാലോചന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ഭീകരരുടെ ഗൂഢാലോചനാ ശ്രമങ്ങൾ പരാജയപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.
Post Your Comments