ലോകം സാമ്പത്തിക മാന്ദ്യ ഭീതി നേരിടുമ്പോഴും ഇന്ത്യൻ വ്യവസായ മേഖലക്ക് പ്രതീക്ഷയേകി കൽക്കരി ഉൽപ്പാദനം. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിലെ കൽക്കരി ഉൽപ്പാദനം 18 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ, മൊത്തം കൽക്കരി ഉൽപ്പാദനം 448 ദശലക്ഷം ടണ്ണായി ഉയർന്നിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച നേട്ടമാണ് ഒക്ടോബറിൽ കൈവരിച്ചിരിക്കുന്നത്.
ഒക്ടോബറിൽ കോൾ ഇന്ത്യ ലിമിറ്റഡ് 17 ശതമാനത്തിലേറെ ഉൽപ്പാദന വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 നവംബർ അവസാനത്തോടെ ആഭ്യന്തര കൽക്കരി അധിഷ്ഠിത പ്ലാന്റുകളിൽ നിന്ന് 30 ദശലക്ഷം ടൺ കൽക്കരി സ്റ്റോക്ക് സംഭരിക്കാൻ കൽക്കരി മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. കൂടാതെ, താപോർജ്ജ നിലയങ്ങൾക്കുള്ള സ്റ്റോക്ക് 2023 മാർച്ച് 31 ഓടെ 45 ദശലക്ഷം ടണ്ണായും ഉയർത്തും.
Also Read: വിളക്കിൽ എണ്ണ ഒഴിച്ച ശേഷം മാത്രം തിരിയിടുക, അല്ലെങ്കിൽ ദാരിദ്ര്യം ഫലം
കൽക്കരി ഉൽപ്പാദനം കുതിച്ചുയർന്നതോടെ രാജ്യത്ത് അടുത്തെങ്ങും ഊർജ്ജ പ്രതിസന്ധിക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇത്തവണ ഖനി മുഖങ്ങളിലെ കൽക്കരി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
Post Your Comments