തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ വൈദ്യുതി എത്തിക്കാൻ കഴിയാതിരുന്ന 7 ജില്ലകളിലെ 97 ആദിവാസി കോളനികളിലെ വീടുകളിൽ 2023 മാർച്ച് 31 ന് മുമ്പായി വൈദ്യുതി എത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം പൂർത്തിയായിട്ടും വിവിധ കാരണങ്ങളാൽ വൈദ്യുതി എത്തിക്കാൻ കഴിയാതിരുന്ന ഉൾവനങ്ങളിലെ ആദിവാസി കോളനികളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലൈനുകൾ / കേബിളുകളിലൂടെ വൈദ്യുതി എത്തിക്കാൻ പറ്റുന്ന കോളനികളിൽ കെഎസ്ഇബിയുടെ ചുമതലയിൽ വൈദ്യുതി എത്തിക്കും. വനാന്തരങ്ങളിലുള്ള കോളനികളിൽ സോളാർ / ഹൈബ്രിഡ് പദ്ധതി അനർട്ട് നടപ്പാക്കും. കോളനികളിൽ സാമൂഹിക ആവശ്യങ്ങൾക്കുള്ള പൊതുസ്ഥലം തയ്യാറാക്കി ടെലിവിഷൻ സൗകര്യം ഏർപ്പെടുത്തും. ആദിവാസി കോളനികളിലെ ചെറുപ്പക്കാർക്ക് കെഎസ്ഇബി മുതലായ സ്ഥാപനങ്ങളിൽ മതിയായ പരിശീലനം നൽകി സ്ഥിര വരുമാനം ഉറപ്പാക്കുന്ന തൊഴിൽ നൽകാനും കൃഷിയോഗ്യമായ ഭൂമിയിൽ നവീന കൃഷി രീതികളും മൈക്രോ ഇറിഗേഷൻ സാങ്കേതിക വിദ്യയും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments