തിരുവനന്തപുരം: പ്രളയകാലത്ത് നൽകിയ അരിയുടെ പണം തിരികെ നൽകണമെന്ന് കേന്ദ്രം നൽകിയ അന്ത്യശാസനയ്ക്ക് വഴങ്ങി കേരളം. പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു. പണം നൽകിയില്ലെങ്കിൽ കേന്ദ്രവിഹിതത്തിൽ നിന്ന് അത് തിരികെപ്പിടിക്കുമെന്ന് കേന്ദ്രസർക്കാർ അന്ത്യശാസന നൽകിയിരുന്നു.
2019 ഓഗസ്റ്റിലെ പ്രളയത്തെത്തുടർന്നാണ് 89540 മെട്രിക് ടൺ അരി അനുവദിച്ചത്. അരിയുടെ തുക നൽകണമെന്ന് അന്ന് തന്നെ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. പ്രളയകാലത്തെ സഹായമായി അരിവിതരണത്തെ കാണണമെന്ന് സംസ്ഥാനം പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല. ഒടുവിലാണ് പണം നൽകിയില്ലെങ്കിൽ കേന്ദ്രവിഹിതത്തിൽ നിന്ന് പിടിക്കുമെന്ന് അന്ത്യശാസനം ലഭിച്ചത്.
ആകെ 205.81 കോടിരൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടത്.
Read Also: ചരിത്രം മാറ്റിയെഴുതും: ഇന്ത്യയുടെ ശരിയായ ചരിത്രം എഴുതുന്നവരെ ആർക്കും തടയാനാകില്ലെന്ന് അമിത് ഷാ
Post Your Comments