Latest NewsNewsBusiness

ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നു, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

കഴിഞ്ഞ വർഷം ഒക്ടോബർ 19 നാണ് സെൻസെക്സ് ഇതേ നിലവാരത്തിൽ കുതിച്ചുയർന്നത്

ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 62,412.33 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 19 നാണ് സെൻസെക്സ് ഇതേ നിലവാരത്തിൽ കുതിച്ചുയർന്നത്. ഇന്ന് നിഫ്റ്റിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

എച്ച്സിഎൽ ടെക്, വിപ്രോ, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ സെൻസെക്സിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നെസ്‌ലെ, എം ആൻഡ് എം, സൺ ഫാർമ, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്, എച്ച്ഡിഎഫ്സി, പവർ ഗ്രിഡ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇന്ന് മിഡ്ക്യാപ് സൂചിക 0.5 ശതമാനമാണ് നേട്ടം കൈവരിച്ചത്. കൂടാതെ, സ്മോൾ ക്യാപ്സൂചിക 0.4 ശതമാനം ഉയർന്നിട്ടുണ്ട്. നിഫ്റ്റി ഐടി സൂചിക 2.6 ശതമാനവും, നിഫ്റ്റി ബാങ്ക് സൂചിക 0.8 ശതമാനവുമാണ് ഉയർന്നത്.

Also Read: നാടിനെ നടുക്കിയ തലശേരി ഇരട്ടക്കൊല, മുഖ്യ പ്രതി പാറായി ബാബു പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button