Latest NewsKeralaNews

അരി ചോദിച്ച് വീട്ടിലെത്തിയ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി

അരി വേണമെന്ന് പറഞ്ഞാണ് സുധീഷ് പരിചയക്കാരന്റെ വീട്ടിലെത്തുന്നത്

പാലക്കാട്: കഴുത്തില്‍ ആയുധം വെച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഒളിവില്‍പ്പോയ അമ്പലപ്പാറ സ്വദേശി സുധീഷിനെ കണ്ടെത്തുന്നതിനായാണ് ഒറ്റപ്പാലം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. 31-കാരിയെ പീഡനത്തിനിരയാക്കിയ കേസിലാണ് നടപടി.

Read Also: ഏത്തപ്പഴം വെറുംവയറ്റിൽ കഴിക്കാൻ പാടില്ല : പിന്നിലെ കാരണമിത്

അരി വേണമെന്ന് പറഞ്ഞാണ് സുധീഷ് പരിചയക്കാരന്റെ വീട്ടിലെത്തുന്നത്. ഭാര്യയോട് അരി നല്‍കാന്‍ പറഞ്ഞ് ഇയാള്‍ പുറത്തുപോയി. വീട്ടില്‍ ആരുമില്ലെന്ന് അറിഞ്ഞതോടെ വീണ്ടുമെത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.

തുടര്‍ന്ന് കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം വെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ബൈക്കില്‍ രക്ഷപ്പെട്ട സുധീഷിനെ കണ്ടെത്താനായില്ല. വീട്ടമ്മയുടെ കഴുത്തില്‍ ആയുധം കൊണ്ട് മുറിവേറ്റിരുന്നു. വധശ്രമം ഉള്‍പ്പെടെ ഒമ്പത് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button