ഫുട്ബോൾ ആരാധകരുടെ ആവേശത്തിനൊപ്പം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് വ്യത്യസ്ഥ മീമുകളും തമാശകളും സ്റ്റിക്കറുകളും. ഇപ്പോൾ സോഷ്യൽ ലോകകപ്പുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളാണ് ട്രെൻഡിംഗ് ആയിരിക്കുന്നത്. സ്റ്റിക്കറുകൾ ലഭിക്കുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും ഫുട്ബോൾ സ്റ്റിക്കർ അല്ലെങ്കിൽ ഫിഫ വേൾഡ് കപ്പ് സ്റ്റിക്കർ എന്ന് സെർച്ച് ചെയ്താൽ മതിയാകും. വരുന്ന റിസൾട്ടിൽ നിന്ന് ഇഷ്ടപ്പെട്ട സ്റ്റിക്കർ പാക്ക് ഡൗൺലോഡ് ചെയ്യാനുള്ള അവസരമാണ് ഫുട്ബോൾ പ്രേമികൾക്ക് ലഭിക്കുന്നത്.
ഇത്തരത്തിലുള്ള സ്റ്റിക്കർ എങ്ങനെ ഉപയോഗിക്കണം എന്ന് പരിചയപ്പെടാം. വേൾഡ് കപ്പ് സ്റ്റിക്കറുമായി ബന്ധപ്പെട്ട ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. തുടർന്ന് വാട്സ്ആപ്പ് ഓപ്പൺ ഇമോജി ബട്ടൺ ടാപ്പ് ചെയ്യണം. ഇവയിൽ നിന്നും ഇഷ്ടാനുസരണം സ്റ്റിക്കർ തിരഞ്ഞെടുത്തതിനു ശേഷം സ്റ്റിക്കർ ന്യൂലി ആഡഡ് സെഷനിൽ ചേർക്കാവുന്നതാണ്. അതേസമയം, ഉപയോക്താക്കൾക്ക് ജിഫ് ആണ് വേണ്ടതെങ്കിൽ ഇഷ്ടമുള്ളവ ഡൗൺലോഡ് ചെയ്ത് ക്രിയേറ്റ് ചെയ്യാനും കഴിയും. 6 സെക്കന്റാണ് ജിഫിന്റെ ദൈർഘ്യം.
Also Read: ഖത്തറിൽ സ്പാനിഷ് ഗോൾ മഴ: തകർന്നടിഞ്ഞ് കോസ്റ്റാറിക്ക
Post Your Comments