Latest NewsKeralaNews

സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വൻ പ്രതിസന്ധിയിൽ, ഊണിന്റെ എണ്ണം കുറയ്ക്കാനും അനൗദ്യോഗിക നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വൻ പ്രതിസന്ധിയിൽ. എട്ട് മാസത്തെ സബ്സിഡി കുടിശ്ശികയായതോടെ

പൂട്ടുന്നതിന്റെ വക്കിലാണ് മിക്ക ജനകീയ ഹോട്ടലുകളും. പല ഹോട്ടലുകൾക്കും സബ്സിഡി ഇനത്തിൽ പത്ത് മുതൽ ഇരുപത് ലക്ഷത്തിലധികം രൂപ വരെയാണ് കിട്ടാനുള്ളത്.

20 രൂപ നിരക്കിൽ ദിവസവും അഞ്ഞൂറോളം ഊണ്. എണ്ണായിരം രൂപയുടെ ചെലവ്. മാസം സബ്സിഡി ഇനത്തിൽ കിട്ടേണ്ടത്

ഒന്നേകാൽ ലക്ഷത്തോളം രൂപ. കഴിഞ്ഞ എട്ട് മാസത്തെ സബ്സിഡി കിട്ടാതായതോടെ കടത്തിലും കടത്തിന്റെ പുറത്തും കടത്തിലുമാണ്

തിരുവനന്തപുരം വട്ടിയൂർക്കാവിൽ സൗഭാഗ്യ കുടുബശ്രീ യൂണിറ്റ് നടത്തുന്ന ജനകീയ ഹോട്ടൽ.

ഓഫീസ്, സ്കൂൾ, കോളജ് എന്നുവേണ്ട പരിസരത്തെ സ്ഥാപനങ്ങളിൽ നിന്നെല്ലാം തുച്ഛമായ നിരക്കിൽ നല്ല ഭക്ഷണ തേടി ജനകീയ ഹോട്ടലിലേക്ക് ആളെത്തുന്നുണ്ട്. ആഴ്ചയിൽ ആറ് ദിവസവും ഊണ് കിട്ടും. 20 രൂപയിൽ 10 രൂപയാണ് സർക്കാർ സബ്സിഡി.

ഏപ്രിൽ വരെയുള്ള സബ്സിഡിയാണ് ഏറ്റവും ഒടുവിൽ കിട്ടിയത്. സബ്സിഡി കിട്ടാതായതോടെ ആശുപത്രികളിലേക്കും മറ്റുമുള്ള വലിയ ഓർഡറുകൾ നിർത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button