KollamLatest NewsKeralaNattuvarthaNews

എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ

താമരക്കുളം കൊട്ടയ്‌ക്കാട്ടുശേരി സുധാ ഭവനത്തില്‍ സുരാജ്‌(35), കൊട്ടയ്‌ക്കാട്ടുശേരി വാലുപറമ്പില്‍ വീട്ടില്‍ വിഷ്‌ണു(27), താമരക്കുളം പേരൂര്‍ക്കാരാണ്‍മ കച്ചിമീനത്തില്‍ വീട്ടില്‍ സജിത്ത്‌(27) എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്

ചാരുംമൂട്‌: എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. താമരക്കുളം കൊട്ടയ്‌ക്കാട്ടുശേരി സുധാ ഭവനത്തില്‍ സുരാജ്‌(35), കൊട്ടയ്‌ക്കാട്ടുശേരി വാലുപറമ്പില്‍ വീട്ടില്‍ വിഷ്‌ണു(27), താമരക്കുളം പേരൂര്‍ക്കാരാണ്‍മ കച്ചിമീനത്തില്‍ വീട്ടില്‍ സജിത്ത്‌(27) എന്നിവരെയാണ്‌ നൂറനാട്‌ സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്.

Read Also : ഗവർണറെ സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഗവർണർ മടക്കി അയച്ചു

ഡാന്‍സാഫിന്റെ സഹായത്തോടെയായിരുന്നു അറസ്‌റ്റ്. പേരൂര്‍ക്കാരാണ്‍മ ഭാഗത്തുള്ള റോഡിന്‌ സമീപത്ത്‌ നിന്നുമാണ്‌ ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ഇവരില്‍ നിന്നും അഞ്ചു ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളുരുവില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ലഹരി മരുന്ന്‌ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ ഇവര്‍ പിടിയിലായത്‌. പൊലീസിനെ കണ്ട്‌ ഓടിയ പ്രതികളെ പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button