Latest NewsKeralaNewsBusiness

പുരസ്കാര നിറവിൽ മത്സ്യഫെഡ്, ദേശീയ അംഗീകാരം ഏറ്റുവാങ്ങി

മത്സ്യത്തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹ്യവുമായ ഉന്നമനത്തിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾക്ക് മത്സ്യഫെഡ് രൂപം നൽകിയിട്ടുണ്ട്

മത്സ്യബന്ധന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കടലോര അർദ്ധ- സർക്കാർ സ്ഥാപനത്തിനുള്ള ഇത്തവണത്തെ ദേശീയ അവാർഡ് മത്സ്യഫെഡിന് ലഭിച്ചു. ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായാണ് പുരസ്കാരങ്ങൾ സംഘടിപ്പിച്ചത്. അവാർഡിന് പരിഗണിക്കുന്നതിനായി നിരവധി തരത്തിലുള്ള മാനദണ്ഡങ്ങൾ പരിശോധിച്ചിട്ടുണ്ട്. മത്സ്യ സംസ്കരണം, മത്സ്യ വിപണനം എന്നീ മേഖലകളിലധിഷ്ഠിതമായി നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് മത്സ്യഫെഡിനെ ദേശീയ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

കേന്ദ്ര ഭരണ പ്രദേശമായ ദാമനിൽ നടന്ന ചടങ്ങിൽ മത്സ്യബന്ധന വകുപ്പ് മന്ത്രി പർഷോത്തം രൂപാലയിൽ നിന്നും മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

Also Read: മു​റി​ച്ചി​ട്ട തെ​ങ്ങ് ദേ​ഹ​ത്തേ​ക്ക് വീ​ണ് വയോധികന് ദാരുണാന്ത്യം

മത്സ്യത്തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹ്യവുമായ ഉന്നമനത്തിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾക്ക് മത്സ്യഫെഡ് രൂപം നൽകിയിട്ടുണ്ട്. മത്സ്യം കച്ചവടം ചെയ്യുന്നതിനായി സ്ത്രീകൾക്ക് പലിശ രഹിത വായ്പ, സ്വയം സഹായ സംഘങ്ങൾക്ക് മൈക്രോ ഫിനാൻസ് വായ്പ, സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ടേം വായ്പ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button