ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യമായ കാര്യങ്ങളിൽ ഒന്നാണ് ഉറക്കം. മികച്ച ഭക്ഷണം പോലെ തന്നെ ഉറക്കവും മികച്ച ആരോഗ്യത്തിനു ആവശ്യമാണ്. രാത്രിയിൽ ആറുമുതൽ എട്ട് മണിക്കൂർ വരെയുള്ള ഉറക്കം നല്ല ആരോഗ്യത്തിനു സഹായകരമാകുമെന്ന് പഠനങ്ങൾ പറയുന്നു.
കിടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ അറിയാം.
ഇടത് വശം ചരിഞ്ഞ് കിടന്നു വേണം ഉറങ്ങാന്‍. മറ്റ് രീതിയില്‍ ഉറങ്ങുന്നതിനേക്കാള്‍ ആരോഗ്യകരമായ രീതി ഇതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹൃദയത്തില്‍ നിന്നുള്ള രക്ത ചംക്രമണത്തെയും ദഹനത്തെയും ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് സഹായിക്കും.
ഉദര രോഗമുള്ളവർക്കും ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണം ദഹിക്കുന്നതിനായി പത്ത് മിനിറ്റ് നേരമെങ്കിലും ഇടതുവശം ചരിഞ്ഞ് കിടക്കണം.
അതുപോലെ ഗർഭിണികൾ ഇടത് വശം ചരിഞ്ഞ് കിടക്കണം. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ഗര്‍ഭാശയത്തിലേക്കും ഗര്‍ഭസ്ഥശിശുവിലേക്കും ഉള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഗർഭിണികൾ ഇടത് വശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. കൂടാതെ ഗർഭാവസ്ഥയിൽ സ്ത്രീകൾ നിവർന്ന് കിടക്കുകയോ കമിഴ്ന്ന് കിടക്കുകയോ ചെയ്യരുത്. അത് കുഞ്ഞിനു ആപത്തുണ്ടാകാൻ കാരണമാകും.
Post Your Comments