കോട്ടയം: സർക്കാർ സ്കൂളിലെ പ്ലാവ് മുറിച്ച് വീട് പണിത സംഭവത്തിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ടി. പ്രതാപനെതിരെയാണ് നടപടി. എന്നാൽ ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നാണ് സൂചന. മറവൻതുരുത്ത് ഗവ. യുപി സ്കൂളിലെ അമ്മച്ചി പ്ലാവെന്ന് വിളിക്കുന്ന വർഷങ്ങൾ പഴക്കമുള്ള പ്ലാവാണ് ചട്ടം ലംഘിച്ച് മുറിച്ചത്. പാർട്ടി അംഗങ്ങൾ നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് നടപടി.
read also: സര്‍ക്കാര്‍ സ്‌കൂളിലെ പ്ലാവ് മുറിച്ച് സിപിഎം നേതാവ് വീട് പണിതു: പരാതിയുമായി നാട്ടുകാർ
ഏരിയാ കമ്മിറ്റി അംഗത്തെ ലോക്കൽ കമ്മിറ്റിയിലേക്കാണ് പാർട്ടി തരംതാഴ്ത്തിയത്. മരത്തിന്റെ കൊമ്പുകൾ ഉണങ്ങിയെന്ന് സ്കൂളിൽനിന്ന് പഞ്ചായത്തിന് പരാതി കിട്ടിയതോടെ വൈസ് പ്രസിഡന്റ് ആളെക്കൊണ്ടുവന്ന് മരം മുറിച്ചുകൊണ്ടുപോയെന്നാണ് പാർട്ടിക്ക് ലഭിച്ച പരാതി. അതേസമയം ലേലംചെയ്താണ് മരം മുറിച്ചുനീക്കിയതെന്നും രേഖകളുണ്ടെന്നും ലേലത്തിൽ ആർക്കുവേണമെങ്കിലും തടി വാങ്ങാമായിരുന്നെന്നും പ്രതാപൻ പറഞ്ഞു. ചില കാര്യങ്ങളിൽ ജാഗ്രതാക്കുറവുണ്ടായെന്ന് പ്രതാപൻ വ്യക്തമാക്കി.
Post Your Comments