Latest NewsIndiaNews

സംഭവിച്ചതെല്ലാം ആ ഒരു നിമിഷത്തെ തോന്നലിന്റെ പുറത്ത്: അഫ്താബ് അമീന്‍

ന്യൂഡല്‍ഹി: സംഭവിച്ചതെല്ലാം ആ ഒരു നിമിഷത്തെ തോന്നലിന്റെ പുറത്തായിരുന്നുവെന്ന് അഫ്താബ് അമീന്‍ പൂനാവാല. ശ്രദ്ധ വാല്‍ക്കറിന്റെ കൊലപാതകത്തില്‍ കോടതിയിലായിരുന്നു അഫ്താബിന്റെ ഏറ്റു പറച്ചില്‍. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ആ നിമിഷത്തെ ദേഷ്യത്തിന്റെ പുറത്താണെന്നാണ് അഫ്താബിന്റെ വാദം.

Read Also: ശബരിമല തീർത്ഥാടകരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണം: റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് വി അബ്ദുറഹിമാൻ

അതേസമയം അഫ്താബിനെ ഇന്ന് നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയനാക്കും. രോഹിണി ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധന നടത്തുന്നത്. മെഹ്‌റോളി വനമേഖലയില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ശ്രദ്ധയുടേതെന്ന് സംശയിക്കുന്ന അസ്ഥികള്‍ കണ്ടെത്തിയിട്ടുണ്ട്. 17 ശരീരഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. തല ഉള്‍പ്പെടുന്ന ഭാഗം ഇതുവരെ ലഭിച്ചിട്ടില്ല. ഈ ശരീര ഭാഗങ്ങളെല്ലാം ഇനി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ 12 സംഘങ്ങളായി തിരിഞ്ഞാണ് ഡല്‍ഹി പോലീസ് കേസ് അന്വേഷിക്കുന്നത്. ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button