Life StyleHealth & Fitness

പ്രസവ ശേഷമുള്ള വയര്‍ കുറയാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം

പ്രസവിച്ച എല്ലാ അമ്മമാര്‍ക്കുമുള്ള ഒരു വലിയ പ്രശ്നമായിരിക്കും പ്രസവശേഷമുള്ള വയറുചാടല്‍. അത്തരത്തിലുള്ള വയറ് കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എത്ര ചാടിയ വയറും കുറയ്ക്കാം. ചില കാര്യങ്ങള്‍ ജീവിതത്തില്‍ കൃത്യമായി പാലിച്ചാല്‍ വയറു ചാടലും, തടി അനിയന്ത്രിതമായി വര്‍ദ്ധിയ്ക്കുന്നതും തടയാന്‍ കഴിയും.

പുതിന

പുതിന ചട്ണി ഉണ്ടാക്കി ദിവസവും ചപ്പാത്തിയ്ക്കൊപ്പം കഴിയ്ക്കുക. കൂടാതെ പുതിന ഇല ഇട്ട ചായ കുടിയ്ക്കുന്നതും തടി കുറയാന്‍ സഹായിക്കും. പുതിന ഇല ചെറുതായി നുറുക്കി അരച്ച് കുഴമ്പ് രൂപത്തിലാക്കി ദിവസവും മോരിനൊപ്പം ചേര്‍ത്ത് കുടിയ്ക്കുക. കുറച്ച് ദിവസം കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഭാരം കുറഞ്ഞതായി തോന്നിത്തുടങ്ങും. നിങ്ങളൂടെ പുറത്ത് ചാടിയ വയറും ഉള്ളിലേയ്ക്ക് വലിയുന്നതായും കാണാം.

കാരറ്റ്

ഭക്ഷണം കഴിയ്ക്കുന്നതിനും കുറച്ച് സമയം മുന്‍പ് കാരറ്റ് കഴിയ്ക്കുക. ക്യാരറ്റ് ജ്യൂസും വണ്ണം കുറയാന്‍ സഹായിക്കും. സ്വന്തം വീട്ടില്‍ തന്നെ ചെയ്യാവുന്ന ഈ എളുപ്പമാര്‍ഗ്ഗം ഗവേഷകര്‍ പോലും സമ്മതിക്കുന്നതാണ്.

പെരുംജീരകം

അരസ്പൂണ്‍ പെരും ജീരകം ഒരു കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് 10 മിനിട്ട് അടച്ച് വയ്ക്കുക. അതിന് ശേഷം ഈ വെള്ളം കുടിയ്ക്കുക. തുടര്‍ച്ചയായി 3 മാസം ഇങ്ങനെ വെള്ളം കുടിച്ചാല്‍ വണ്ണം കുറയും.

പപ്പായ

പപ്പായ വണ്ണം കുറയാന്‍ പറ്റിയ ഒരു പഴം ആണ്. ഏത് കാലാവസ്ഥയിലും ലഭിക്കുന്ന ഈ പഴം എത്ര കഴിയ്ക്കുന്നോ അത്രയും ഗുണകരം തന്നെ. തുടര്‍ച്ചയായി പപ്പായ ദീര്‍ഘനാള്‍ കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയാന്‍ സഹായിക്കും.

തൈരും മോരും, നെല്ലിക്കയും മഞ്ഞളും

തൈരും മോരും കഴിയ്ക്കുന്നത് ശരീരഭാരം കുറയാന്‍ ഗുണകരം ആണ്. നെല്ലിക്കയും, മഞ്ഞളും ഒരേ അളവില്‍ എടുത്ത് പൊടിച്ച് കുഴമ്പാക്കി ദിവസവും മോരില്‍ ചേര്‍ത്ത് കുറിയ്ക്കുക. വയറില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കുറയും.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളിലും പച്ചക്കറികളിലും കലോറി വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇവ എത്രത്തോളം കൂടുതല്‍ കഴിക്കുന്നോ അത്രയും പ്രയോജനപ്രദം തന്നെ. എന്നാല്‍ മാമ്പഴം, സപ്പോട്ട, ഏത്തപഴം എന്നിവ അധികം കഴിക്കരുത്.

കാര്‍ബോഹൈഡ്രേറ്റ്

ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് പരമാവധി കുറയ്ക്കുക, ഇത് തടി വര്‍ദ്ധിപ്പിയ്ക്കും. പഞ്ചസാര, അരി, ഉരുളക്കിഴങ്ങ് എന്നിവ ഒഴിവാക്കുക.

പച്ചമുളക്

ശാസ്ത്രപഠനങ്ങളുടെ അടിസ്ഥാനത്തില്‍ പച്ചമുളക് കഴിയ്ക്കുന്നത് തടി കുറയാന്‍ സഹായിക്കും എന്നാണ്. എരുവ് കഴിയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്തവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ആവശ്യത്തിന് ചേര്‍ത്ത് കഴിയ്ക്കുക.

കടലാടി

പച്ചമരുന്ന് കടകളില്‍ ലഭിയ്ക്കുന്ന കടലാടി ഒരു ആയുര്‍വ്വേദ ഔഷധമാണ്. ഇത് മണ്‍ചട്ടിയില്‍ വറുത്ത് പൊടിച്ച് ദിവസവും 2 നേരം ചൂര്‍ണ്ണ രൂപത്തില്‍ കഴിയ്ക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും.

മുള്ളങ്കി സത്തും തേനും

2 വലിയ സ്പൂണ്‍ മുള്ളങ്കി നീരും അതേ അളവില്‍ തേനും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുക. ഒരു മാസം കൊണ്ട് തന്നെ തടി കുറയ്ക്കാം. പ്രസവ ശേഷം ശരീരം ക്രമാതീതമായി തടിയ്ക്കുന്നത് പല സ്ത്രീകള്‍ക്കും ബുദ്ധിമുട്ടാകാറുണ്ട്. ഇതില്‍ നിന്നും രക്ഷ നേടാനും ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button