സൂചികകൾ കരുത്താർജ്ജത്തോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 270 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,418 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 89 പോയിന്റ് നേട്ടത്തിൽ 18,249 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, സ്മോൾക്യാപ് സൂചിക 0.10 ശതമാനം ഇടിയുകയും മിഡ്ക്യാപ് സൂചിക 0.48 ശതമാനം ഉയരുകയും ചെയ്തു.
ഇൻഡസ്ഇൻഡ് ബാങ്ക്, ടിസിഎസ്, ആർഐഎൽ, സൺ ഫാർമ, എച്ച്സിഎൽ ടെക്, ടാറ്റാ സ്റ്റീൽ, ടെക് എം, ഐടിസി, ഇൻഫോസിസ്, എൽ ആൻഡ് ടി, ടൈറ്റൻ, അൾട്രാടെക് സിമന്റ്, എൻടിപിസി തുടങ്ങിയവയുടെ ഓഹരികൾ 2.9 ശതമാനത്തോളമാണ് ഉയർന്നത്. അതേസമയം, കൊട്ടക് ബാങ്ക്, ഭാരതി എയർടെൽ, പവർ ഗ്രിഡ്, നെസ്‌ലെ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഈ കമ്പനികളുടെ ഓഹരികൾ ഏകദേശം 0.85 ശതമാനത്തോളമാണ് ഇടിഞ്ഞത്.
Also Read: വൈദ്യനെന്ന വ്യാജേന ചികിത്സിക്കെത്തി ബാലികയെ പീഡിപ്പിച്ചു : പ്രതിക്ക് 40വർഷം കഠിനതടവും പിഴയും
Post Your Comments