തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് നിന്നും ആറ് ദിവസം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി. കൊല്ലം പിടവൂർ സ്വദേശി സിന്ധുവിനെയാണ് കണ്ടെത്തിയത്. തിരുവനന്തപുരം കണിയാപുരത്ത് നിന്നുമാണ് യുവതിയെ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്.
കൊല്ലത്ത് പിടവൂരിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സിന്ധുവും കുടുംബവും. കഴിഞ്ഞ 15 ആം തിയതി പത്തനാപുരം ടൗണിൽ പോകുന്നുവെന്ന് പറഞ്ഞാണ് സിന്ധു വീട്ടിൽ നിന്നും ഇറങ്ങിയത്. ആറ് വയസുകാരന് മകനും സിന്ധുവിന്റെ അമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു.
Read Also : മറ്റാരെയും ജീവിതപങ്കാളിയായി സങ്കൽപ്പിക്കാനാകില്ല, കാമുകിയുടെ മൃതദേഹത്തെ വിവാഹം ചെയ്ത് 27കാരന്
കൊടുങ്ങല്ലൂർ ഭാഗത്ത് സിന്ധു ഉണ്ടെന്ന വിവരം കിട്ടി വീട്ടുകാർ അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയിലാണ് തിരുവനന്തപുരത്തു നിന്നും യുവതിയെ കണ്ടെത്തിയത്. ജോലി അന്വേഷിച്ച് വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
Post Your Comments