KeralaLatest NewsNews

വളര്‍ച്ചയിലേക്ക് പോകുന്ന ഖാദി ബോര്‍ഡിനെ തകര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത് : പി.ജയരാജന്‍

ബുള്ളറ്റ് പ്രൂഫ് കാറുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ വ്യാജം, വിവാദം കുത്തിപ്പൊക്കുന്നത് നല്ല രീതിയില്‍ പോകുന്ന ഖാദി ബോര്‍ഡിനെ തകര്‍ക്കാന്‍

തിരുവനന്തപുരം: ബുള്ളറ്റ് പ്രൂഫുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നത് തികച്ചും വ്യാജ വാര്‍ത്തകളാണെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍. മന:പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് അറിഞ്ഞിട്ടും മാധ്യമങ്ങള്‍ അത് നല്‍കി. വളര്‍ച്ചയിലേക്ക് പോകുന്ന ഖാദി ബോര്‍ഡിനെപ്പോലും തകര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Read Also: എസ്‌.ഐ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ പൊട്ടിത്തെറി; സംഭവം ചാല തമിഴ് സ്കൂളിൽ

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണം വീണ്ടും വന്നപ്പോള്‍ കേരളത്തിലെ വലതുപക്ഷ പിന്‍ന്തിരിപ്പന്‍ ശക്തികള്‍ക്ക് വലിയത്തരത്തിലുള്ള വെപ്രാളമാണ് വന്നിരിക്കുന്നത്. ഗവണ്‍മെന്റിനെ ഏതുനിലയ്ക്കും താറടിച്ചുകാണിക്കുക എന്നതാണ് അവരുടെയെല്ലാം ലക്ഷ്യം അതിനുവേണ്ടിയുള്ള ആസൂത്രണ ശ്രമമാണ് വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് ബുള്ളറ്റ് പ്രൂഫ് വാഹനമെടുക്കാനുള്ള അനുമതി സര്‍ക്കാര്‍ തന്നിട്ടില്ല, അത് അത്രയ്ക്ക് എളുപ്പവുമല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി വൈസ് ചെയര്‍മാന്‍ ഉപയോഗിച്ചുവരുന്ന ഇന്നോവ ക്രിസ്റ്റോ കാര്‍ ഇടയ്ക്കിടയ്ക്ക് അറ്റകുറ്റ പണികള്‍ നടത്തേണ്ടി വരുന്നു ചില സമയത്ത് യാത്രാമധ്യേ തന്നെ വാഹനം നിന്നുപോകുന്ന ഒരവസ്ഥ ഉണ്ടായിട്ടുണ്ട് അത്തരത്തിലുള്ള സാഹചര്യത്തിലാണ് ഗവണ്‍മെന്റിനോട് ഒരു പുതിയ വാഹനം വാങ്ങണം എന്നുള്ള അപേക്ഷ കൊടുത്തിട്ടുള്ളത് പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

‘നിരന്തരമായി അറ്റകുറ്റ പണികള്‍ക്ക് ഖാദി ബോര്‍ഡിന്റെ വാഹനം വിധേയമാകേണ്ടിവരുന്നു അത്തരത്തിലുള്ള സാഹചര്യത്തിലാണ് ഒരു പുതിയ വാഹനം വേണം അതിന് അനുമതി തരണം എന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അത് പരിശോധിച്ചപ്പോള്‍ അത്തരം ഒരു വാഹനം കൊടുക്കേണ്ടത് ആവശ്യമാണെന്ന് മനസിലാക്കിയിരുന്നു. വിവിധ ജില്ലകളില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ദീര്‍ഘ യാത്രകളില്‍ ഉപകരിക്കുന്ന ഒരു വാഹനം വേണമെന്ന് മാത്രമാണ് ബോര്‍ഡ് ഉദ്ദേശിച്ചിരുന്നത് ഈ വാര്‍ത്തകളെയാണ് വക്രീകരിച്ച് വലതുപക്ഷ മാധ്യമങ്ങള്‍ ചിത്രീകരിച്ചത്, പി ജയരാജന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button