
നീലേശ്വരം: യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. തൈക്കടപ്പുറം കണിച്ചിറ ഹൗസില്‍ മണിയുടെ മകനും ഓട്ടോ ഡ്രൈവറുമായ പി. മഹേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കണിച്ചിറയിലെ കെ. രാജേഷാണ് (29) അറസ്റ്റിലായത്.
Read Also : നാൽക്കവലകളിലെ യെല്ലോ ബോക്‌സിൽ വാഹനം നിർത്തിയിടരുത്: അറിയിപ്പുമായി അബുദാബി പോലീസ്
കോടതിയിൽ കീഴടങ്ങിയ ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്ത ശേഷം നടത്തിയ തെളിവെടുപ്പിൽ യുവാവിനെ അപായപ്പെടുത്താൻ ഉപയോഗിച്ച ആയുധവും കണ്ടെത്തിയുട്ടുണ്ട്. എസ്.ഐ പി. രാജീവനും സംഘവും ആണ് കേസ് അന്വേഷിക്കുന്നത്.
രണ്ടാം പ്രതി പുറത്തേക്കെയിലെ കൃഷ്ണദാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മൂന്നും നാലും പ്രതികൾ ഇനിയും പിടിയിലാകാനുണ്ട്.
Post Your Comments