
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.ഐ പരീക്ഷ നടക്കുന്ന ചാല തമിഴ് സ്കൂടില് പൊട്ടിത്തെറി. മൊബൈലുകളും ബാഗും സൂക്ഷിച്ചിരുന്ന ക്ലോക്ക് റൂമിലാണ് പൊട്ടിത്തെറിയുണ്ടായത്.
പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു. രാവിലെയായിരുന്നു സംഭവം. ക്ലോക്ക് റൂമിൽ സൂക്ഷിച്ചിരുന്ന ഏതെങ്കിലും മൊബൈൽ പൊട്ടിത്തെറിച്ചതാകാം സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പി.എസ്.സി പരീക്ഷയെഴുതാൻ വന്നവരുടെ ഏഴ് സ്മാർട്ട് ഫോണുകളും ബാഗുകളുമാണ് കത്തി നശിച്ചത്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments