Latest NewsKerala

വനിതാ മതിലിനുള്ളിൽ നിന്നു ശരീരം എങ്ങനെ വിപണനം ചെയ്യാമെന്ന് പ്ലേ ബോയ് മോഡൽ തൊട്ട് ഹണി വ്ളോഗർ വരെ കാട്ടിത്തരുന്നു: അഞ്ജു

മലപ്പുറത്തെ വയോധികനെ വശീകരിച്ച് ഹണി ട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ കവർന്ന വ്ളോഗർ ഒന്നാംതരം സഖാത്തിയാണെന്ന് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്. എംഎം മണിക്കൊപ്പം നിൽക്കുന്ന വ്‌ളോഗർ റാഷിദ നിഷാദിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അഞ്ജു വിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ഹണി ട്രാപ്പുകാരിക്ക് മണി ട്രാപ്പുമായിട്ട് എന്ത് ബന്ധമെന്നൊന്നും ചോദിക്കരുത് ട്ടാ!! നല്ല 916 സഖാത്തിയാണ്. പുറമേയ്ക്ക് പുരോഗമന ചോപ്പ് കുപ്പായമിട്ട് ചെങ്കൊടിയുടെ തണലിൽ നിന്നുകൊണ്ട് തട്ടിപ്പ് , വെട്ടിപ്പ് കം സകലമാന ഉഡായിപ്പ് വേലകളും പയറ്റുന്ന അനേകം സഖാത്തികളിൽ ഒരുവളാണ് ഈ റാഷിദ നിഷാദ് എന്ന ഹണി ട്രാപ്പ് വ്ളോഗർ.
സെക്ഷ്വൽ ലിബറേഷൻ എന്ന ഓമനപ്പേരിട്ട് പരസ്യമായി വ്യഭിചാരം ചെയ്യുവാനുള്ള ആഹ്വാനത്തിന്റെ മറ്റേ തലയ്ക്കലാണ് സ്ത്രീസുരക്ഷയുടെ വനിതാ മതിലുളളത് എന്നതാണ് ഒരാശ്വാസം !

ആ മതിൽക്കെട്ടിനുള്ളിൽ നിന്നുകൊണ്ട് ശരീരം എങ്ങനെ വിപണനം ചെയ്യാമെന്ന് പ്ലേ ബോയ് മോഡൽ തൊട്ട് ഈ ഹണി വ്ളോഗർ വരെ കാട്ടിത്തരുന്നുണ്ട്. ലിവിംഗ് പാർട്ണർ കം ജീവിതപങ്കാളിയുടെ ആശിർവാദത്തോടെ 68 കാരനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുക്കുമ്പോൾ നവോത്ഥാനം നന്നായി പൂത്തു തളിർക്കുന്നുണ്ട് കേട്ടോ!

NB : ആശാന് ആരെ കണ്ടാലും ” മറ്റേ പണി ” ആണോയെന്ന സന്ദേഹം എന്തുകൊണ്ട് വരുന്നുവെന്ന ആ സംശയം എന്തായാലും മാറി കിട്ടി. ഈ ഹണി ട്രാപ്പ് ടീമുമായിട്ട് ഒക്കെ സഹവാസം വന്നാൽ അങ്ങനെ തോന്നാതെയിരിക്കാൻ പറ്റ്വോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button