WayanadNattuvarthaLatest NewsKeralaNews

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

മലപ്പുറം പുക്ലാശ്ശേരി പറമ്പിൽ വീട്ടിൽ വി.പി. രൻജിഷ് (34) 100 ഗ്രാം കഞ്ചാവുമായും കോഴിക്കോട് പടനിലം സ്വദേശി കരിപ്പൂർ വീട്ടിൽ കെ. ജംഷീദ് (28) 125 ഗ്രാം കഞ്ചാവുമായും ആണ് അറസ്റ്റിലായത്

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി വ്യത്യസ്ത സംഭവങ്ങളിലായി യുവാക്കൾ പിടിയിൽ. മലപ്പുറം പുക്ലാശ്ശേരി പറമ്പിൽ വീട്ടിൽ വി.പി. രൻജിഷ് (34) 100 ഗ്രാം കഞ്ചാവുമായും കോഴിക്കോട് പടനിലം സ്വദേശി കരിപ്പൂർ വീട്ടിൽ കെ. ജംഷീദ് (28) 125 ഗ്രാം കഞ്ചാവുമായും ആണ് അറസ്റ്റിലായത്.

മൈസൂരു-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവെയാണ് വാഹന പരിശോധനയിൽ ഇവർ പിടിയിലായത്.

Read Also : മുംബൈയില്‍ നിന്നുള്ള സൂര്യകുമാര്‍ യാദവ് ഭാവിതാരമാണ്: രോഹിത് ശര്‍മ്മയുടെ 11 വര്‍ഷം പഴക്കമുള്ള ട്വീറ്റ് വൈറലാകുന്നു

സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷഫീഖ്, പ്രിവന്റിവ് ഓഫിസർമാരായ കെ.പി. ലത്തീഫ്, ടി.ബി. അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം. സോമൻ, ഇ. അനൂപ്, വി. ഷാനിയ, അഖില എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button