ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ വാട്സ്ആപ്പ് ബിസിനസ് പ്രൊഫൈൽ ഉപയോക്താക്കൾക്ക് വേണ്ടിയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ബിസിനസുകൾ തിരയാനും അവരുമായി ചാറ്റ് ചെയ്യാനും ഉൽപ്പന്നങ്ങൾ വാങ്ങാനും സാധിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ ബ്രസീൽ, കൊളംബിയ, ഇന്തോനേഷ്യ, മെക്സിക്കോ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭിക്കുക.
പുതിയ അപ്ഡേറ്റ് എത്തുന്നതോടെ, വാട്സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്ക് ബാങ്കിംഗ്, യാത്ര എന്നിങ്ങനെയുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ബിസിനസുകൾ ബ്രൗസ് ചെയ്യാനും, അവരുടെ പേര് ഉപയോഗിച്ച് സെർച്ച് ചെയ്യാനും സാധിക്കുന്നതാണ്. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്നും ഷോപ്പ് ചെയ്യുന്നതിന് പകരം വാട്സ്ആപ്പിലെ ഈ സേവനം ഉപയോഗപ്പെടുത്തിയാൽ നേരിട്ട് തന്നെ ഷോപ്പിംഗ് ചെയ്യാവുന്നതാണ്.
പേയ്മെന്റുകൾ നടത്തുന്നതിനായി വിവിധ പേയ്മെന്റ് പങ്കാളികളുടെ സേവനം ഉറപ്പുവരുത്തിയതിനുശേഷമാണ് ഈ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ, ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ്, അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ചാറ്റിൽ നിന്ന് തന്നെ സുരക്ഷിതമായി പേയ്മെന്റ് നടത്താൻ കഴിയുന്നതാണ്.
Post Your Comments