Latest NewsNewsBusiness

സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

സ്മോൾക്യാപ് സൂചിക 0.1 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്

സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. സെൻസെക്സ് 519 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,145 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 148 പോയിന്റ് ഇടിഞ്ഞ് 18,160 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് മിഡ്ക്യാപ് സൂചിക 0.15 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം, സ്മോൾക്യാപ് സൂചിക 0.1 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്.

അദാനി പോർട്ട്സ്, ഹിൻഡാൽകോ, ടിസിഎസ്, ബജാജ് ഫിനാൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഗ്രാസിം, ഇൻഫോസിസ്, ഹീറോ മോട്ടോകോർപ്പ്, റിലയൻസ് ഇൻഡസ്ട്രീസ്, ടെക് എം, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നിഫ്റ്റിയിൽ നിറം മങ്ങി. ഈ കമ്പനിയുടെ ഓഹരികൾ 1.5 ശതമാനം മുതൽ 2 ശതമാനം വരെയാണ് ഇടിഞ്ഞത്.

Also Read: 10 കോടിയോളം വൈദ്യുതി ബില്ലിൽ കുടിശിക: തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജിന് കെഎസ്ഇബിയുടെ ഷോർട്ട് അസസ്മെന്റ് ബില്ല്

shortlink

Related Articles

Post Your Comments

Related Articles


Back to top button