IdukkiNattuvarthaLatest NewsKeralaNews

കാമുകിയുടെ പിതാവിന്റെ ഭീഷണി: മലമുകളില്‍ കയറി വിഷം കഴിച്ച യുവാവിനെ രക്ഷപ്പെടുത്തി

ഒറ്റയ്ക്ക് പെട്ടിമുടിമലയുടെ മുകളില്‍കയറി വിഷംകഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച അടിമാലി സ്വദേശിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്

അടിമാലി: കാമുകിയുടെ പിതാവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. ഒറ്റയ്ക്ക് പെട്ടിമുടിമലയുടെ മുകളില്‍ കയറി വിഷംകഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച അടിമാലി സ്വദേശിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. എഞ്ചിനിയറിങ് ബിരുദധാരിയായ യുവാവ് വെള്ളത്തൂവല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ്, യുവാവിനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി. തുടർന്ന്, യുവാവ് ശനിയാഴ്ച രാത്രി എട്ടോടെ, വിഷവും വാങ്ങി കൂമ്പന്‍പാറയിലെ 3600 അടി ഉയരത്തിലുള്ള പെട്ടിമുടി മലയില്‍ കയറുകയായിരുന്നു.

Read Also : മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ ഏകദിന നിരാഹാരസമരം നടത്തും

സംഭവം അറിഞ്ഞ യുവാവിന്റെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. മൊബൈല്‍ ലൊക്കേഷന്‍ പെട്ടിമുടിയിലാണെന്ന് കണ്ടെത്തിയ പൊലീസ്, രാത്രി പത്തോടെ പെട്ടിമുടിയിലെത്തി. ഈ സമയം യുവാവ് അവശനിലയിലായിരുന്നു. ഉടന്‍ തന്നെ എറണാകുളത്തെ ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണംചെയ്‌തതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button