KozhikodeNattuvarthaLatest NewsKeralaNewsCrime

പള്ളിയിൽ ഷൂട്ടിങ് നടത്തുകയായിരുന്ന സിനിമ സംഘത്തിന് നേരെ ആക്രമണം: ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചതായും പരാതി

കോഴിക്കോട്: സിനിമ ചിത്രീകരണത്തിന് നേരെ രണ്ടംഗ സംഘം ആക്രമണം നടത്തിയതായി പരാതി. ചേന്ദമംഗലൂരിൽ മസ്ജിദുൽ മനാർ എന്ന പള്ളിയിൽ വെച്ച് നടന്ന സിനിമ ചിത്രീകരണമാണ് കാറിൽ എത്തിയ രണ്ടു പേർ തടസപ്പെടുത്തിയത്. ചിത്രീകരണത്തിന് എത്തിച്ച ക്യാമറ ഉൾപ്പടെ നശിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

ഷമീർ പരവന്നൂർ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്. സംഭവത്തെ തുട‍ര്‍ന്ന് സിനിമയുടെചിത്രീകരണം നിർത്തി വെച്ചു.

ഓപ്പോ റെനോ 9 സീരീസിലെ ഫീച്ചർ വിവരങ്ങൾ പുറത്തുവിട്ടു, കൂടുതൽ വിവരങ്ങൾ അറിയാം

ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ പള്ളിയിൽ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് രണ്ട് പേർ ഷൂട്ടിംഗ് സെറ്റിൽ കയറി അതിക്രമം കാണിക്കുകയായിരുന്നു എന്നും, സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയതായും സംവിധായകർ ഷമീർ പരവന്നൂർ വ്യക്തമാക്കി. സംവിധായകന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മുക്കം പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button