ബെംഗളൂരു: മംഗളൂരുവിലെ ഓട്ടോ സ്ഫോടനക്കേസ് പ്രതിയായ ഷാരിക്കിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു. ഷാരിക്കിന് ഐഎസ് ബന്ധം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സംഭവത്തില്‍ എന്‍ഐഎ അടക്കം കേസന്വേഷിക്കുമെന്നാണ് വിവരം. സ്‌ഫോടനത്തിന് പിന്നാലെ എന്‍ഐഎ സംഘം മംഗളൂരുവില്‍ എത്തിയിരുന്നു.
Read Also: ജഡ്ജിയെ അപകീർത്തിപ്പെടുത്തി: നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര, കേസ് തീർപ്പാക്കി
ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുള്ള ഷാരിക്ക് മൈസൂരുവിലും മംഗളൂരുവിലും താമസിച്ചിരുന്നതായും കേരളത്തില്‍ എത്തിയിരുന്നതായും എഡിജിപി അലോക് കുമാര്‍ സ്ഥിരീകരിച്ചു. കോയമ്പത്തൂരില്‍ സ്ഫോടനം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഷാരിക്ക് അവിടെയും താമസിച്ചിരുന്നു. ഇവിടെ രണ്ട് പേരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. കോയമ്പത്തൂര്‍ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുബിനുമായി ഷാരിക്ക് ബന്ധപ്പെട്ടിരുന്നോയെന്ന കാര്യമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.
യുഎപിഎ കേസില്‍ നേരത്തെ അറസ്റ്റിലായ ഷാരിക്ക് ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ മുങ്ങുകയായിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് സ്ഫോടനത്തിനുള്ള സാമഗ്രികള്‍ ഷാരിക്ക് വാങ്ങിയത്. തുടര്‍ന്ന് വാടക വീട്ടില്‍ വെച്ച് ബോംബ് ഉണ്ടാക്കുകയായിരുന്നു.
നഗൂരി ബസ് സ്റ്റാന്‍ഡില്‍ വെച്ച് വലിയ സ്ഫോടനമുണ്ടാക്കാനുള്ള പദ്ധതിയിലായിരുന്നു ഷാരിക്ക്. എന്നാല്‍ ഓട്ടോറിക്ഷയില്‍ വെച്ച് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് ഷാരിക്കിന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിലവില്‍ ഫാദര്‍ മുള്ളര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് പ്രതി. തീവ്രത കുറഞ്ഞ സ്ഫോടനമായതിനാലാണ് വലിയൊരു അപകടം ഒഴിവായതെന്ന് എഡിജിപി അറിയിച്ചു.
Post Your Comments