KeralaLatest NewsNews

‘അനിയന്റെ വിവാഹം നടന്നത് കൃപാസനത്തിൽ പ്രാർത്ഥിച്ചശേഷം’; വൈറലായി ധന്യമേരി വർഗീസിന്റെ വീഡിയോ

കൃപാസനം എന്ന ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ കുറിച്ചും കൃപാസനത്തിൽ പോയി പ്രാർത്ഥിച്ചതുകൊണ്ട് തനിക്കുണ്ടായ നേട്ടങ്ങളെ കുറിച്ചും വെളിപ്പെടുത്തുന്ന നടി ധന്യ മേരി വർഗീസിന്റെ വീഡിയോ വൈറലാകുന്നു. താൻ കേസിൽ ഉൾപ്പെട്ടുവെന്നതിന്റെ പേരിൽ‌ സഹോദരന്റെ കല്യാണം നടക്കുന്നില്ലായിരുന്നുവെന്നും കൃപാസനത്തിൽ പോയി ഉടമ്പടി വെച്ച് പ്രാര്‍ത്ഥിച്ച ശേഷം സഹോദന്റെ വിവാഹം ഭം​ഗിയായി നടന്നുവെന്നുമെല്ലാമാണ് ധന്യ വീഡിയോയിൽ പറയുന്നത്.

‘സഹോദരന്റെ കല്യാണം എന്റെ വലിയ സ്വപ്‌നമായിരുന്നു. സെന്‍ട്രന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിട്ടും സാമ്പത്തികമായും കുടുംബ പരമായും വേറെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും സഹോദരന്റെ കല്യാണം എന്തുകൊണ്ടോ നടക്കുന്നില്ല. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് എന്നെ കല്യാണം കഴിപ്പിച്ച് വിട്ട കുടുംബത്തില്‍ എനിക്ക് ഉണ്ടായ ഒരു പ്രശ്‌നത്തിന്റെ പേരിലാണ് അവന്റെ കല്യാണം നടക്കാത്തതെന്ന്. അത് എന്നെ മാനസികമായി വളരെ അധികം തകർത്തു. അവന്റെ കല്യാണം ഒന്ന് നടന്ന് കാണാനായി പ്രാര്‍ത്ഥിക്കാത്ത ഇടങ്ങളില്ല. അവസാനമാണ് കൃപാസനത്തില്‍ എത്തുന്നത്.

കൃപാസനത്തില്‍ കൃത്യമായ സമയം പറഞ്ഞ് ഉടമ്പടി വെച്ച് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്നത് നടക്കുമെന്ന് പറഞ്ഞത് അനുസരിച്ച് ഞാന്‍ അവിടെ എത്തി. അവിടെ പ്രാര്‍ത്ഥിച്ച് തുടങ്ങിയപ്പോള്‍ തന്നെ എന്തായാലും അവന്റെ കല്യാണം നടക്കുമെന്ന് എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു.’ ‘2019 സെപ്റ്റംബറിനകം സഹോദരന്റെ കല്യാണം നടക്കണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ അതിന് ഇടയില്‍ ജീവിതത്തിലും ലോകത്ത് തന്നെയും പല വെല്ലുവിളികളും ഉണ്ടായി. ‘സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഞാന്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്. എത്ര ഹെക്ടികായ ഷൂട്ടിങ് ആണെങ്കിലും രാവിലെയും വൈകിട്ടും ഉള്ള പ്രാര്‍ത്ഥന ഞാന്‍ മുടക്കിയില്ല.

അതിനിടയില്‍ കൊവിഡ് വന്നു. ഷൂട്ടിങ് മുടങ്ങി. ആ സമയത്താണ് അമ്മയ്ക്ക് കാന്‍സറാണെന്ന് അറിയുന്നത്. അതോടെ ഞാന്‍ വീണ്ടും തളര്‍ന്നു. പക്ഷെ പ്രാര്‍ത്ഥന മുടക്കിയില്ല. അമ്മയുടെ ആരോഗ്യത്തിന് വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിച്ചു. ദൈവം സഹായിച്ച് അമ്മയ്ക്ക് കുഴപ്പം ഒന്നും ഉണ്ടായില്ല. ‘ഞാന്‍ കാരണം എന്റെ സഹോദരന്റെ ജീവിതം ഒന്നും അല്ലാതെയാവുക എന്നത് എനിക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത വേദനയാണ്. അത് നടക്കണം എന്ന് മാത്രമാണ്. എന്റെ ആഗ്രഹം എന്താണോ അത് ഞാന്‍ പറഞ്ഞ സമയത്ത് തന്നെ സാധിച്ച് കിട്ടി’, ധന്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button