ThiruvananthapuramKeralaNattuvarthaLatest NewsNews

സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

കാട്ടാക്കട അമ്പലത്തിൻകാല പാപ്പനം സ്വദേശി ശ്യാമിനെ ആണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്

തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ട് വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. കാട്ടാക്കട അമ്പലത്തിൻകാല പാപ്പനം സ്വദേശി ശ്യാമിനെ ആണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ഓൺലൈൻ പഠനത്തിന് രക്ഷിതാക്കൾ വാങ്ങി നൽകിയ ഫോണിൽ ആരംഭിച്ച ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്.

നെടുമങ്ങാട് പൊലീസിന്റെ ഇടപെടലിൽ ആണ് പീഡനം വിവര പുറത്ത് വരുന്നത്. നെടുമങ്ങാട് സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിനായാണ് കൂലിപ്പണിക്കാരനായ രക്ഷിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകുന്നത്. എന്നാൽ, പഠനത്തിന് പുറമെ പെൺകുട്ടി മൊബൈലിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങി അതിൽ സജീവമായി. ഇതിലൂടെയാണ് ശ്യാമിനെ കുട്ടി പരിചയപ്പെടുന്നത്. സ്കൂൾ വിട്ട് വിദ്യാർത്ഥിനി വീട്ടിൽ എത്താൻ താമസിച്ചത് രക്ഷിതാക്കൾ ചോദ്യം ചെയ്തിരുന്നു.

Read Also : മംഗളൂരു സ്‌ഫോടനത്തിന് പിന്നില്‍ ഷാരിക്ക്, മുഖ്യസൂത്രധാരനെ തിരിച്ചറിഞ്ഞ് പൊലീസ്

എന്നാൽ, കുട്ടി പറഞ്ഞ മറുപടിയിൽ ചില വൈരുധ്യങ്ങൾ മനസ്സിലാക്കിയ വീട്ടുകാർ ഉടൻ നെടുമങ്ങാട് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞു. സംഭവത്തിൽ രക്ഷിതാക്കളോട് പറഞ്ഞ അതേ മറുപടി തന്നെ ആണ് പെൺകുട്ടി പൊലീസിനോടും ആദ്യം പറഞ്ഞത്. എന്നാൽ ഇതിൽ സംശയം തോന്നിയ നെടുമങ്ങാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ സതീഷ് കുമാറും എസ്‌.ഐ സൂര്യയും പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകിയപ്പോൾ ആണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.

പോക്സോ നിയമപ്രകാരം കേസ് പ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button