ക്വിക്ക് ഗ്രോസറി ഡെലിവറി സംവിധാനത്തിന്റെ ഡിമാൻഡ് കുത്തനെ കുറഞ്ഞതോടെ വെയർഹൗസുകളുടെ എണ്ണം കുറച്ച് കമ്പനികൾ. ഫ്ലിപ്കാർട്ട് ക്വിക്ക്, ഡൺസോ, ഫ്രാസോ തുടങ്ങി ഒന്നിലധികം ക്വിക്ക് ഗ്രോസറി ഡെലിവറി കമ്പനികളാണ് വെയർഹൗസുകളുടെ എണ്ണം വെട്ടിച്ചുരുക്കിയത്. കോവിഡ് കാലയളവിൽ ഇത്തരം സംവിധാനങ്ങൾ നേട്ടം കൈവരിച്ചിരുന്നു. എന്നാൽ, കോവിഡിന് ശേഷം ഡിമാൻഡ് കുറയുകയും സാമ്പത്തിക പ്രതിസന്ധികൾ ഉടലെടുക്കുകയും ചെയ്തതോടെയാണ് അടച്ചുപൂട്ടൽ നീക്കത്തിലേക്ക് കമ്പനികൾ എത്തിയത്. 10 മിനിറ്റ് മുതൽ 30 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ ഹോം ഡെലിവറി ചെയ്യുന്ന സംവിധാനമാണ് ക്വിക്ക് ഗ്രോസറി അഥവാ, ക്വിക്ക് കൊമേഴ്സ്.
ചില നഗരങ്ങളിൽ നിന്ന് ഫ്ലിപ്കാർട്ട് ക്വിക്ക് ഡെലിവറിയുടെ സേവനങ്ങൾ ഇതിനോടകം പിൻവലിച്ചിട്ടുണ്ട്. കൂടാതെ, സൂപ്പർമാർട്ടുകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ഡൺസോയും വെയർഹൗസുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഡൽഹി- എൻസിആർ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ 20 ശതമാനം മുതൽ 30 ശതമാനം വരെയുള്ള വെയർഹൗസുകളാണ് അടച്ചുപൂട്ടിയിരിക്കുന്നത്.
Also Read: ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാന്‍ പോകുന്നു, മുന്നറിയിപ്പ്
Post Your Comments