തിരുവനന്തപുരം: പൊന്നാനി സബ്സ്റ്റേഷൻ വളപ്പിൽ നിർമ്മിച്ച മിനി വൈദ്യുതി ഭവൻ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്യും. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായിരിക്കും. 3 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച കെട്ടിടം കേവലം ഒന്നര വർഷം കൊണ്ട് 2.4 കോടി രൂപയ്ക്ക് പൂർത്തിയാക്കി. രണ്ട് നിലകളിലായി 858 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൊന്നാനി സബ് സ്റ്റേഷൻ വളപ്പിലെ 35 സെന്റ് സ്ഥലത്താണ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്.
Read Also: കൂട്ടബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി: ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ സസ്പെൻഡ് ചെയ്തു
നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊന്നാനി സെക്ഷൻ ഓഫീസ്, ഈഴുവത്തിരുത്തി സെക്ഷൻ ഓഫീസ്, പൊന്നാനി സബ് ഡിവിഷൻ ഓഫീസ്, പൊന്നാനി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ് എന്നിങ്ങനെ നാലു ഓഫീസുകളാണ് ഇനി പുതിയ കെട്ടിടത്തിലേക്കു മാറുക.
മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻറെ ഭാഗമായി ഉപഭോക്താക്കൾക്കു മികച്ച സേവനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിൻറെയും ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
പെരുവണ്ണാമുഴി ചെറുകിട ജലവൈദ്യുത പദ്ധതി പ്രൊജക്റ്റ് മാനേജ്മെന്റ് ഓഫീസാണ് മിനി വൈദ്യുതി ഭവന്റെ നിർമ്മാണം നടത്തിയത്.
Post Your Comments