Latest NewsFootballNewsInternationalSports

മെസ്സിയും ടീമും ലോകകപ്പിനെത്തിയത് 900 കിലോ ബീഫുമായി? പ്രചരിക്കുന്ന വാർത്തകളിലെ സത്യം ഇതാണ്

ഖത്തർ: മെസ്സിയും കൂട്ടരും 900 കിലോ ബീഫുമായിട്ടാണ് ലോകകപ്പിനെത്തിയതെന്ന പ്രചരണം സോവിയൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അർജന്റീനയെ കൂടാതെ ഉറുഗ്വേയും ബീഫ് കയ്യിൽ കരുതിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് വച്ച് നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. ലോകകപ്പിൽ ഏറ്റവുമധികം ആരാധകരുള്ള ടീമുകളാണ് അർജന്‍റീനയും ഉറുഗ്വായും. അതുകൊണ്ട് തന്നെ നിരവധി പേരാണ് ഇതിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ചത്.

ബീഫ് കൊണ്ടുവന്നുവെന്ന വാർത്ത സത്യമാണെന്നാണ് റിപ്പോർട്ട്. രണ്ട് രാജ്യത്തെ ഫുട്ബാൾ ടീമുകളും എത്തിയിരിക്കുന്നത് കിലോക്കണക്കിന് ബീഫുമായിട്ടാണ്. ഇരു രാജ്യങ്ങളും ഖത്തറിലേക്ക് 2,000 പൗണ്ട് മാംസം കൊണ്ടുവന്നിട്ടുണ്ട്. അവരുടെ കളിക്കാർക്ക് വിശ്രമ സയമങ്ങളിൽ പരമ്പരാഗത ബാർബിക്യൂ ആസ്വദിക്കാനായിട്ടാണ് ബീഫ് കൊണ്ടുവന്നത്. ആസാദ എന്നാണ് ഈ വിഭവത്തിന്റെ പേര്.

‘ഇതുപോലുള്ള ഭക്ഷണങ്ങൾ നമ്മുടെ വ്യക്തിത്വത്തിന്റെയും സംസ്‌കാരത്തിന്റെയും വലിയ ഭാഗമാണ്. ഈ ഒത്തുചേരലുകൾ അർജന്റീനയിലെ കുടുംബജീവിതത്തിന്റെ വലിയ ഭാഗമാണ്, അവ ഗ്രൂപ്പിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നു’, അർജന്റീന കോച്ച് ലയണൽ സ്‌കലോനി വിശദീകരിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ എത്തിയപ്പോൾ അർജന്റീനയും ഉറുഗ്വേയും തങ്ങളുടെ സ്ക്വാഡുകൾക്കായി അസദകൾ ക്രമീകരിച്ചു. 72 പേർക്കുള്ള BBQ സഹിതമാണ് മെസിയും കൂട്ടരും ഖത്തറിൽ എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button