Latest NewsUAENewsInternationalGulf

തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: തിങ്കളാഴ്ച്ച മുതൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നവംബർ 21 തിങ്കളാഴ്ച മുതൽ നവംബർ 23, ബുധനാഴ്ച വരെ രാജ്യത്തെ കാലാവസ്ഥയിൽ വ്യതിയാനം ഉണ്ടാകാനിടയുള്ളതായി കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

Read Also: ഗ്രീഷ്മയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കി അന്വേഷണ സംഘം: ഷാരോൺ കേസിൽ അതിവേഗ കുറ്റപത്രം സമർപ്പിക്കാൻ പോലീസ്

തെക്കുകിഴക്കൻ ദിശയിൽ നിന്നുള്ള ന്യൂനമർദ്ദത്തിനൊപ്പം, തെക്കുകിഴക്കൻ ദിശയിൽ നിന്നും, വടക്കുകിഴക്കൻ ദിശയിൽ നിന്നും ഈർപ്പമുള്ള കാറ്റിനും സാധ്യതയുണ്ട്. ഇതിനാൽ യു എ ഇയുടെ തീരപ്രദേശങ്ങളിലും, പടിഞ്ഞാറൻ പ്രദേശങ്ങളിലും ഈ കാലയളവിൽ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

Read Also: കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം: പ്രതികൾ പിടിയിൽ, യുവതി ആശുപത്രിയിൽ ചികിത്സയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button