തിരുവനന്തപുരം: ബാബാ സാഹിബ് ഡോ ബി ആർ അംബേദ്ക്കർ ഉൾപ്പെടുന്ന ഭരണഘടനാ ശിൽപ്പികളോടുമുള്ള ആദരസൂചകമായി നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും. കേന്ദ്ര സർക്കാർ വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, സംസ്ഥാന- ജില്ല -ലീഗൽ സർവീസസ് അതോറിറ്റി ഓഫീസുകളിലുൾപ്പെടെ നവംബർ 26 രാവിലെ 11ന് ഭരണഘടനയുടെ ആമുഖം വായിക്കും.
ഇതോടൊപ്പം ചർച്ചകൾ, വെബിനാറുകൾ, ക്വിസ്, ഉപന്യാസം, ഡിബേറ്റ് തുടങ്ങിയ വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. ഭരണഘടനയുടെ ആമുഖവും, 51A പ്രകാരമുള്ള മൗലിക കടമകളും അസംബ്ലികളിൽ വായിച്ചുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആചരണത്തിന്റെ ഭാഗമാകും. നവംബർ 26ന് അവധിയാകുന്ന സാഹചര്യത്തിൽ നവംബർ 25 നാകും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണഘടന ദിനം ആചരിക്കുന്നത്.
Post Your Comments