Latest NewsNewsBusiness

എൽഐസിയും ഇൻഷുറൻസ് ദേഖോയും കൈകോർക്കുന്നു

45 ഇൻഷുറൻസ് സേവന ദാതാക്കളിൽ നിന്ന് 330 ലധികം ഉൽപ്പന്നങ്ങളാണ് ഇൻഷുറൻസ് ദേഖോയിൽ ഉള്ളത്

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരണത്തിനൊരുങ്ങി ഇൻഷുറൻസ് ദേഖോ. ഇന്ത്യയിലെ പ്രമുഖ ഇൻഷുർടെക് കമ്പനിയാണ് ഇൻഷുറൻസ് ദേഖോ. പുതിയ സഹകരണത്തിലൂടെ, ഇൻഷുറൻസ് ദേഖോ പ്ലാറ്റ്ഫോം മുഖാന്തരം എൽഐസിയുടെ സേവനങ്ങൾ അതിവേഗത്തിൽ ലഭ്യമാകും. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നതും, അതിവേഗത്തിൽ ഇടപാടുകൾ നടത്താൻ സാധിക്കുന്നതുമായ പ്ലാറ്റ്ഫോം കൂടിയാണ് ഇൻഷുറൻസ് ദേഖോയുടേത്.

45 ഇൻഷുറൻസ് സേവന ദാതാക്കളിൽ നിന്ന് 330 ലധികം ഉൽപ്പന്നങ്ങളാണ് ഇൻഷുറൻസ് ദേഖോയിൽ ഉള്ളത്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് സേവനങ്ങൾ പൂർണതമായും ലഭ്യമാക്കുന്നതിന് ഇൻഷുറൻസ് ദേഖോയുമായുള്ള സഹകരണം സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ, നിരവധി പ്രവർത്തനങ്ങൾക്ക് ഇൻഷുറൻസ് ദേഖോ തുടക്കമിട്ടിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button