ThiruvananthapuramKeralaNattuvarthaLatest NewsNews

വീ​ട്ട​മ്മ​യെ രാ​ത്രി വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് വീ​ട് ത​ക​ർ​ത്തു : പ്രതി അറസ്റ്റിൽ

ഇ​രി​ഞ്ച​യം മ​ണ​കാ​ട്ടി​ൽ വീ​ട്ടി​ൽ ര​മേ​ശ്(49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

നെ​ടു​മ​ങ്ങാ​ട്: ഇ​രി​ഞ്ച​യം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യെ രാ​ത്രി വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് വീ​ട് ത​ക​ർ​ത്ത അ​യ​ൽ​വാ​സി പൊലീസ് പിടിയിൽ. ഇ​രി​ഞ്ച​യം മ​ണ​കാ​ട്ടി​ൽ വീ​ട്ടി​ൽ ര​മേ​ശ്(49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ബ്രേ​ക്ക്‌ ത​ക​രാ​റിലായി:തീ​ർ​ത്ഥാ​ട​കബ​സ് ഇ​ടി​ച്ചു​നി​ർ​ത്തിയത് കെ.​എ​സ്.ആ​ർ.​ടി​.സി ബ​സി​ൽ,ഒ​ഴി​വാ​യ​ത് വ​ൻ​അ​പ​ക​ടം

ക​ഴി​ഞ്ഞ 16ന് ​രാ​ത്രി 9.15 നാ​യി​രു​ന്നു കേസിനാസ്പദമാ. സം​ഭ​വം. ഭ​ർ​ത്താ​വും മ​ക​ളു​മൊ​ത്ത് വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ ഇ​രു​ന്ന വീ​ട്ട​മ്മ​യു​മാ​യി മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന ര​മേ​ശ് വ​ഴ​ക്കി​ടു​ക​യും ഭ​ർ​ത്താ​വി​നെ ചീ​ത്ത വി​ളി​ക്കു​ക​യും ചെയ്തു. തുടർന്ന്, ഭർത്താവിനെ ദേ​ഹോ​പ​ദ്ര​വം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ​ര​മേ​ശ് വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നെ​ടു​മ​ങ്ങാ​ട് എ​സ്ഐ​മാ​രാ​യ ശ്രീ​നാ​ഥ്, റോ​ജാ​മോ​ൻ, കെ.​ആ​ർ.​സൂ​ര്യ, എ​സ്‌​സി​പി​ഓ അ​നൂ​ജ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button