കൊച്ചി: പാലാരിവട്ടം സ്വദേശിനിയായ അനുജയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. മുട്ടാര്‍ കുന്നുംപുറം ബ്ലായിപ്പറമ്പില്‍ വൈശാഖിനെ (24) യാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്. പാലാരിവട്ടം തൈപ്പറമ്പില്‍ ജോസഫിന്റെയും ടെസിയുടെയും മകള്‍ അനൂജ (21)യാണ് കൈ ഞരമ്പ് മുറിച്ച ശേഷം പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.
ഇടപ്പള്ളിയില്‍ ഒക്ടോബർ 23-ന് യുവാവിന്റെ വിവാഹസല്‍ക്കാര സ്ഥലത്ത് അനൂജ എത്തിയതായും തര്‍ക്കം ഉണ്ടായതായും കണ്ടെത്തിയിരുന്നു. അനൂജയുടെ മൃതദേഹം ഒക്ടോബർ 24-ന് വൈകീട്ട് ഏലൂർ ഫെറിക്കു സമീപമാണ് കണ്ടെത്തിയത്. മുറിയില്‍ രക്തത്തുള്ളികളും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതോടെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ചോദ്യം ചെയ്യാന്‍ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. വൈശാഖ് യുവതിയുടെ കൈയില്‍ നിന്ന് പലവട്ടം പണം വാങ്ങിയിരുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
Post Your Comments