KeralaLatest NewsNewsIndia

‘പൃഥ്വിരാജ് ഹീറോ, ധീരജവാൻ വൈശാഖിന്റെ ഹീറോയിസം നിങ്ങടെ കണ്ണിൽ പെട്ടില്ലേ?’: ചോദ്യത്തിന് മറുപടിയുമായി ഐഷ സുല്‍ത്താന

കവരത്തി: ലക്ഷദ്വീപിലെ നബി ദിനാഘോഷവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ കാശ്മീരിൽ വീരമൃത്യു വരിച്ച വൈശാഖിനെ കുറിച്ച് ചോദിച്ചയാൾക്ക് മറുപടിയുമായി ഐഷ സുൽത്താന. ‘പൃഥ്വിരാജ് നിങ്ങടെ നാടിന്റെ ഹീറോ എന്നു പറഞ്ഞു പോസ്റ്റ് കണ്ടു, ധീരജവാൻ വൈശാഖിന്റെ ഹീറോയിസം നിങ്ങളുടെ കണ്ണിൽ പെട്ടില്ലേ’ എന്നായിരുന്നു യുവാവിന്റെ ചോദ്യം. ഇതിനു ഐഷ നൽകിയ മറുപടി ‘എന്റെ കണ്ണിൽ പെടാനാണെങ്കിൽ അങ്ങനെ ഒരുപാട് ഉണ്ട് ബ്രോ. അതൊക്കെ ഇവിടെ ഇടാൻ നിന്നാൽ ചിലർക്ക് എന്റെ പേജിൽ നിന്നും ഇറങ്ങാൻ നേരം കാണില്ല’ എന്നായിരുന്നു. പൃഥ്വിരാജിന്റെ പിറന്നാളിന് ലക്ഷദ്വീപിന്റെ ഹീറോ ആണെന്നായിരുന്നു ഐഷ സുൽത്താന പോസ്റ്റ് ചെയ്തത്. ഇതിനെ ധീരജവാൻ വൈശാഖിന്റെ മരണവുമായി ബന്ധപ്പെടുത്തിയായിരുന്നു യുവാവിന്റെ കമന്റ്.

Also Read:ദ്രാവിഡ് കോച്ചാകുന്നതിനെ കുറിച്ച് യാതൊരു അറിവുമില്ല: വിരാട് കോഹ്‌ലി

ഇതുകൂടാതെ, ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കെതിരെയും സംവിധായിക കമന്റ് ചെയ്തു. ‘അബ്ദുള്ള കുട്ടിയെ അറിയിച്ചില്ലേ.. പാവം കുട്ടി, ഒരുപാടു വിഷമിക്കും’ എന്നൊരാളുടെ കമന്റിനാണ് ഐഷയുടെ മറുപടി. ‘അബ്ദുള്ളക്കുട്ടിയെ വിളിച്ചു അറിയിക്കാന്‍ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ…? സ്വന്തക്കാര്‍ പോലും ഓനെ (അവനെ) ഒരു പരിപാടിക്കും വിളിക്കില്ലാ അപ്പോഴാ ഇനി ദ്വീപുകാര്‍ വിളിക്കാന്‍ നിക്കാ..’ എന്നായിരുന്നു ഐഷയുടെ പ്രതികരണം.

ഐഷ സുല്‍ത്താനയുമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന അബ്ദുള്ളക്കുട്ടി ഐഷയ്ക്കെതിരായി രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുമെന്നും പറഞ്ഞിരുന്നു. ലക്ഷദ്വീപ് ബി.ജെ.പി ഘടകം നല്‍കിയ പരാതിയിലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button