അങ്കമാലി: വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രക്കാരൻ മരിച്ചു. കുറുമശ്ശേരി ചീരകത്തിൽ വീട്ടിൽ ജേക്കബിന്റെ മകൻ റോണി ജേക്കബാണ് (23) മരിച്ചത്. ബൈക്കിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരനായ പൊയ്ക്കാട്ടുശ്ശേരി കൂടമനപ്പറമ്പിൽ വീട്ടിൽ കൃഷ്ണനെ (54) അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു : വീട്ടമ്മയും കാമുകനും പിടിയിൽ
വ്യാഴാഴ്ച വൈകിട്ട് 6.40 ഓടെ പൊയ്ക്കാട്ടുശ്ശേരി ചൂണ്ടാംതുരുത്തി പാലത്തിന് സമീപമായിരുന്നു അപകടം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർടിക്കറ്റ് ഓഫീസ് ജീവനക്കാരനായ റോണി വീട്ടിൽ നിന്ന് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. റോഡിൽ തെറിച്ച് വീണ റോണിയെ ഉടൻ തന്നെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് കുറുമശ്ശേരി ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ നടക്കും. മാതാവ്: വാപ്പാലശ്ശേരി എടക്കളത്തൂർ കുടുംബാംഗം മോളി. സഹോദരി: റിനി.
Post Your Comments