ബാലരാമപുരം: ഇരുതലമൂരിയും അഞ്ചു ലക്ഷം രൂപയുമായി മൂന്നുപേർ പിടിയിൽ. ബാലരാമപുരം വഴിമുക്ക് വെട്ടുവിളാകം റാണി മൻസിലിൽ സക്കീർ ഹുസൈൻ( 54 ), വഴിമുക്ക് സ്വദേശികളായ മുഹമ്മദ് ഹസിം (37), നസീർ (37)എന്നിവരാണ് പിടിയിലായത്.
Read Also : സംസ്ഥാനത്ത് വെൻഡർ ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
റൂറൽ ഡാൻസാഫ് ടീമിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്, സക്കീർ ഹുസൈന്റെ വീട്ടിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് ഒരു ഇരുതലമൂരി പാമ്പിനെയും കണക്കിൽപ്പെടാത്ത അഞ്ചു ലക്ഷം രൂപയും കണ്ടെടുത്തത്. സക്കീർ ഹുസൈന്റെ സഹായികളാണ് പിടിയിലായ മറ്റ് രണ്ടുപേർ. ഇവരെ പരുത്തിപ്പള്ളി ഫോറസ്റ്റ് ഓഫീസിന് കൈമാറി.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments