Latest NewsNewsBusiness

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഇനി മുതല്‍ ഒടിപി നമ്പര്‍ വേണം

ഡെബിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറിലേക്കാണ് ഒടിപി നമ്പര്‍ വരുന്നത്

ഇനി എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഒടിപി നമ്പര്‍ നല്‍കണം. ഡെബിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറിലേക്കാണ് ഒടിപി നമ്പര്‍ വരുന്നത്. വര്‍ധിച്ചുവരുന്ന തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് എസ്ബിഐ ഈ നിയമങ്ങള്‍ കൊണ്ടുവന്നത്.

Read Also: പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ: ആജീവനാന്തം പെൻഷൻ ലഭിക്കുന്നത് പാർട്ടി പ്രവർത്തകർക്ക്: വിഷയം ഏറ്റെടുക്കാനൊരുങ്ങി ഗവർണർ

OTP ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന രീതി

എസ്ബിഐ എടിഎം ഒടിപിയില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും ഉണ്ടായിരിക്കണം, എടിഎം സ്‌ക്രീനില്‍ നിങ്ങളുടെ ഫോണില്‍ ലഭിച്ച ഒടിപി നല്‍കുക, സാധുതയുള്ള ഒടിപി നല്‍കിയ ശേഷം ഇടപാട് പൂര്‍ത്തിയാകും.

10,000 അല്ലെങ്കില്‍ അതിനു മുകളിലുള്ള ഇടപാടുകള്‍ക്ക് OTP ആവശ്യമാണ്

എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന സമയത്ത് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്രദമാകും. വര്‍ധിച്ചുവരുന്ന തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് എസ്ബിഐ ഈ നിയമങ്ങള്‍ കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button