മസ്‌കത്ത്: ഒമാനിൽ 2021 ഒക്ടോബറിലെ എണ്ണ വില അടുത്ത വർഷം അവസാനം വരെ നിലനിർത്താൻ നിർദ്ദേശം നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്. വില വർധനവ് തടയാനും ഒമാൻ സുൽത്താന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം നിർദ്ദേശം നൽകി. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിലാണ് മന്ത്രിസഭാ യോഗം ചേർന്നത്.
വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ കുറയ്ക്കാനും ചില ഫീസുകൾ ഒഴിവാക്കാനുമുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ട ഒമാനി ജീവനക്കാർക്ക് അടുത്ത വർഷം ജൂൺവരെ തൊഴിൽ സുരക്ഷ നൽകണമെന്നും ഒമാൻ സുൽത്താൻ നിർദ്ദേശം നൽകി. 2012 ബാച്ചിലെ ഒമാൻ സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ നൽകണം. സിവിൽ സർവിസ് സ്‌കീമിലും മറ്റു വിഭാഗങ്ങളിലും ഉൾപ്പെട്ട പ്രമോഷനു യോഗ്യത ഉള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക.
അതേസമയം, 450 റിയാലിൽ താഴെ മാസ വരുമാനമുള്ള സായുധ സേനയിൽ നിന്നു വിരമിച്ചവരുടെ ഭവന വായ്പാ പദ്ധതികൾ ഒഴിവാക്കും.
Post Your Comments